മാര്‍ത്താണ്ഡത്ത് വയോധികനെ പാമോയില്‍ ഒഴിച്ച് തീ കൊളുത്തി കൊന്നു

വയോധികനെ അയല്‍വാസി പാമോയില്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിനടുത്തുള്ള തിക്കുറിച്ചി സ്വദേശിയായ 86 കാരനായ കുഴന്തൈ വേലുവാണ് മരിച്ചത്. തുണികള്‍ ശരീരത്തില്‍ ഇട്ടശേഷം പാമോയില്‍ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. അയല്‍വാസിയായ ആല്‍ബെര്‍ട്ട് ആസ്പിനെ പൊലീസ് പിടികൂടി.
കുഴന്തൈ വേലുവിന്റെ മകന്‍ ജപമണിയോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. അയല്‍വാസികള്‍ തമ്മില്‍ അതിര്‍ത്തിത്തര്‍ക്കം നിലനിന്നിരുന്നു. ഇതേച്ചൊല്ലി ആല്‍ബെര്‍ട്ടും കുഴന്തൈ വേലുവിന്റെ മകനും തമ്മില്‍ വഴക്കടിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ആല്‍ബെര്‍ട്ട് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
ആല്‍ബെര്‍ട്ട് ബഹളം വച്ചപ്പോള്‍ ജപമണി പൊലീസിനെ അറിയിക്കാന്‍ മാര്‍ത്താണ്ഡം സ്‌റ്റേഷനിലേക്കു പോയി. ഈ സമയത്താണ് രോഗാവസ്ഥയിലുള്ള കുഴന്തൈ വേലുവിന്റെ ശരീരത്തില്‍ തുണികള്‍ വാരിയിട്ടശേഷം പാമോയില്‍ ഒഴിച്ച് തീകൊളുത്തിയത്. ജപമണി തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍നിന്നു പുകയുയരുന്നതു കണ്ട് നോക്കിയപ്പോഴാണ് പിതാവിനെ മരിച്ച നിലയില്‍ കണ്ടത്. കുഴന്തൈവേലുവിന്റെ ശരീരം പൂര്‍ണമായി കത്തിയമര്‍ന്നു.
https://www.facebook.com/Malayalivartha

























