ഇന്ധനവിലയില്‍ വര്‍ദ്ധനവ്: പെട്രോള്‍ ലിറ്ററിന് 83 പൈസയും, ഡീസലിന് 1.26 പൈസയും കൂട്ടി

ഇന്ധനവില വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 83 പൈസയും, ഡീസലിന് ഒരു രൂപ 26 പൈസയും കൂട്ടി. പുതുക്കിയ നിരക്കുകള്‍ അര്‍ധരാത്രി നിലവില്‍വന്നു. ഏപ്രില്‍ 30 ന് പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു.
ഡോളറിന്റെ മൂല്യം കൂടിയതും രാജ്യാന്തര വിപണിയില്‍ എണ്ണവില വര്‍ദ്ധിച്ചതും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വര്‍ദ്ധനക്ക് കാരണമെന്ന് കമ്പനികള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























