11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾക്ക് ദാരുണാന്ത്യം.... രണ്ട് പേർ പൊള്ളലേറ്റ് ആശുപത്രിയിൽ

11-കെവി വൈദ്യുതി ലൈൻ പൊട്ടിവീണ് വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ചു. രാജ്കോട്ട് താലൂക്കിലെ ഹലേന്ദ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള കൃഷിയിടത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. ഗണ്ട വാവ്ദിയ (71), ഭാര്യ കാന്ത (70) എന്നിവരാണ് മരിച്ചത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും മരുമകൾക്കും പൊള്ളലേൽക്കുകയും ചെയ്തു.
രാജ്കോട്ട്-അത്കോട്ട് റോഡിന് സമീപമുള്ള തങ്ങളുടെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന ദമ്പതികളുടെ ദേഹത്തേക്ക് തൂണുകൾക്കിടയിലൂടെ കടന്നുപോകുന്ന ഹൈ-ടെൻഷൻ കമ്പി പൊട്ടിവീഴുകയായിരുന്നു. ശക്തമായ വൈദ്യുതാഘാതമേറ്റ് ഗുരുതരമായി പൊള്ളലേറ്റ ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണമടഞ്ഞു. ദമ്പതികളുടെ നിലവിളി കേട്ട് തൊട്ടടുത്ത വയലിൽ ജോലി ചെയ്യുകയായിരുന്ന മകൻ ഹസ്മുഖും ഭാര്യ ദയയും ഓടിയെത്തി. ഇവരെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ രണ്ടുപേർക്കും ഷോക്കേൽക്കുകയും പൊള്ളലേൽക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന കർഷകത്തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഹസ്മുഖിനെയും ദയയെയും രാജ്കോട്ട് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























