പ്രണയം തകര്‍ന്നതില്‍ പ്രകോപിതയായ 45കാരി യുവ ഡോക്ടറുടെ മുഖത്ത് ആസിഡ് ഒഴിച്ചു

പ്രണയം തകര്‍ന്നതില്‍ പ്രകോപിതയായ മധ്യവയസ്‌ക ഇരുപത്തിയെട്ടുകാരനായ വെറ്റിനെറി ഡോക്ടറുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ചു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. നാലുലിറ്ററോളം ആസിഡ് ശരീരത്തില്‍ വീണ ഡോ. അമിത് വര്‍മ്മ(28) 45 ശതമാനം പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെ മീററ്റില്‍ ജോലി ചെയ്തിരുന്നപ്പോള്‍ അമിത് ഒരു വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവിടുത്തെ വീട്ടുടമസ്ഥയായ 45കാരിയുമായി അമിത് അടുപ്പത്തിലായതായി പറയുന്നു. സ്ഥലം മാറി ഏപ്രിലില്‍ വൈശാലിയില്‍ എത്തിയശേഷം സ്ത്രീയെ അവഗണിച്ചതാണ് ആക്രമണത്തിന് പ്രകോപിച്ചതെന്നാണ് അമിത്തിന്റെ സുഹൃത്ത് പോലീസില്‍ നല്‍കിയ മൊഴി.
കഴിഞ്ഞ 18 ദിവസത്തിനിടയില്‍ അമിത്തിനെ സ്ത്രീ മൂന്നുതവണ സന്ദര്‍ശിച്ചെങ്കിലും യുവാവ് ഒഴിഞ്ഞുമാറിയിരുന്നു. തിങ്കളാഴ്ച്ച രാവിലെ അമിത്തിന്റെ താമസസ്ഥലത്തെത്തിയ സ്ത്രീ കയ്യില്‍ കരുതിയിരുന്ന ആസിഡ് ശരീരത്തില്‍ ഒഴിക്കുകയുമായിരുന്നു. സുഹൃത്ത് ആനന്ദ് ആണ് ഡോക്ടറെ പിന്നീട് ആശുപത്രിയിലെത്തിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























