പട്ടാപ്പകല്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് മരിച്ച നിലയില്‍

നാട്ടുകാര്‍ നോക്കിനില്‍ക്കെ ഉത്തര്‍ പ്രദേശിലെ നോയ്ഡയില്‍ പട്ടാപ്പകല്‍ തിരക്കേറിയ മാര്‍ക്കറ്റില്‍ നിന്നു തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ നോക്കിനില്‍ക്കെ ഭീംസിംഗ് എന്ന യുവാവിനെ ഒരുസംഘമാളുകള്‍ ചേര്‍ന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടു പോകുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ വൈറല്‍. ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവം കണ്‍മുന്നില്‍ നടന്നിട്ടും ഒരാളും യുവാവിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്നില്ല.
ഭീംസിംഗിന്റെ മൃതദേഹം കണ്ടെത്തിയത് ഹിന്റോണ് നദീതീരത്ത് നിന്നുമാണ് .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























