രാത്രി വൈകിയിട്ടും ഉറങ്ങാത്തതിനു അമ്മ വഴക്ക് പറഞ്ഞു; മകന്‍ അമ്മയുടെ സാരിയില്‍ തൂങ്ങിമരിച്ചു

താനെയിലാണ് സംഭവം നടന്നത്. പതിനേഴുകാരനായ നരേന്ദ്ര യാദവ് എന്ന കുട്ടി സ്വന്തം അമ്മയുടെ സാരിത്തുമ്പില്‍ കെട്ടിതൂങ്ങി മരിക്കുകയായിരുന്നു. തലേ ദിവസം രാത്രി 11.30 ആയിട്ടും ഉറങ്ങാതിരുന്നതിനാല്‍ നരേന്ദ്ര യാദവിന്റെ മാതാവ് വഴക്ക് പറയുകയും രണ്ടുപേരും തമ്മില്‍ വാക്കുതര്‍ക്കം നടക്കുകയും ചെയ്തു. വാഗ്വാദത്തിനു ശേഷം കുട്ടി അമ്മയുടെ സാരി ഉപയോഗിച്ച് മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു.
നരേന്ദ്ര യാദവ് തന്റെ അമ്മയുമായി നല്ല സ്‌നേഹ ബന്ധത്തിലായിരുന്നുവെന്നും കഴിഞ്ഞ മദേര്‍സ് ഡേയ്ക്ക് പോലും അമ്മയുമായുള്ള സെല്‍ഫി എടുത്ത് ഫേസ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്നുവെന്നും വളരെ സന്തോഷവാനായ നരേന്ദ്ര ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് തങ്ങള്‍ക്കു മനസ്സിലാകുന്നില്ല എന്നും നരേന്ദ്ര യാദവിന്റെ കസിനും അടുത്ത സുഹൃത്തുക്കളും പറയുന്നു. പഴക്കച്ചവടം നടത്തുന്ന പിതാവും രണ്ടു സഹോദരങ്ങളും അടങ്ങിയതാണ് നരേന്ദ്ര യാദവിന്റെ കുടുംബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























