സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ അപമാനിക്കുന്നത് തടയും: മനേക ഗാന്ധി

സോഷ്യല്‍ മീഡിയകളില്‍ സ്ത്രീകളെ അപമാനിക്കുന്നത് തടയുന്നതിനും സ്ത്രീകളുടെ അന്തസ്സിനെ താഴ്ത്തിക്കെട്ടുന്ന വിധത്തിലുള്ള ഓണ്‍ലൈന്‍ വിമര്‍ശനം നിയന്ത്രിക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി. സ്ത്രീകള്‍ക്കെതിരായ മോശമായ ട്രോളിംഗ് അക്രമമായി കണക്കാക്കണമെന്നും മനേക പറഞ്ഞു. മനേക തന്റെ നിലപാട് വ്യക്തമാക്കിയത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ്.
സ്ത്രീകള്‍ ഓണ്‍ലൈന്‍ ദുരാചാരങ്ങളില്‍ ഭാഗമാകേണ്ട അവസ്ഥയാണിപ്പോള്‍. ആദ്യഘട്ടത്തില്‍ ഇന്റര്‍നെറ്റ് ഓപറേറ്റര്‍മാര്‍ ഇതു തടയാന്‍ സര്‍ക്കാരുമായി സഹകരിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ മുന്നോട്ടുവരുന്നുണ്ടെന്നും മനേക പറഞ്ഞു. ഓണ്‍ലൈന്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയം ഇതിനകം തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























