ഒന്നര വയസ്സുകാരിയുടെ കാലില്‍ കയറ് കൊണ്ട് കെട്ടിയിട്ടാണ് ഒരമ്മ ജോലിയ്ക്ക് പോകുന്നത്

ശിവാനിയുടെ അമ്മയുടെ മുന്നില്‍ വേറെ വഴികള്‍ ഇല്ലാതെയാണ് ഒന്നര വയസ്സുകാരിയായ മകളെ കെട്ടിയിടുന്നത്. ഭാര്യയുടെ ഭര്‍ത്താവും കൂലി പണി എടുത്താണ് കുടുംബം പുലര്‍ത്തുന്നത്. ഇതിനിടയില്‍ കുട്ടിയ സംരക്ഷിക്കാന്‍ ഇവര്‍ക്ക് വേറെ മാര്‍ഗമില്ല.ഒന്നര വയസ്സുകാരി ശിവാനി പകല്‍ 9 മണിക്കൂര്‍ വീടിന് മുറ്റത്ത് ഇഴഞ്ഞു നടക്കുമ്പോള്‍ കാലില്‍ ഒരു പ്ലാസ്റ്റിക് കയര്‍ കൂടി കെട്ടിയിട്ടുണ്ടാകും. വീടിന്റെ മൂലയില്‍ സ്ഥാപിച്ച ഒരു കല്ലില്‍ കയറിന്റെ ഒരറ്റം മുറുക്കി കെട്ടിവെച്ചിട്ടുണ്ട്. 2 മീറ്റര്‍ നീളമുള്ള കയര്‍ കൊണ്ടാണ് കാലില്‍ കെട്ടിയിട്ടുള്ളത്. ഈ ദൂരത്തില്‍ ശിവാനിയ്ക്ക് എവിടെയും പോകാം.കാലില്‍ കയര്‍ കെട്ടി ഇഴഞ്ഞ് നടക്കുന്ന ശിവാനിയെ കണ്ടാല്‍ ആരുടെയും കണ്ണൊന്നു നിറഞ്ഞു പോകും. പക്ഷെ ശിവാനിയുടെ അമ്മയുടെ മുന്നില്‍ മകളെ നോക്കാന്‍ വേറെ മാര്‍ഗങ്ങളില്ല. കനത്ത ചൂടിനെ അതിജീവിച്ചും ആ കുഞ്ഞ് മുറ്റത്ത് ഇഴഞ്ഞു നടക്കുകയാണ്. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























