സ്മൃതി ഇറാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ

മാനവവിഭവശേഷി വകുപ്പു മന്ത്രി സ്മൃതി ഇറാനിക്ക് ഇസഡ് കാറ്റഗറി സുരക്ഷ. മന്ത്രിക്കെതിരേ ഉയര്‍ന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചത്. നിര്‍ദേശം ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചു.ഇനിമുതല്‍ 24 സൈനികരുടെ സുരക്ഷാ സേവനം മന്ത്രിക്കു ലഭിക്കും. ഇതുവരെ വൈ കാറ്റഗറി സുരക്ഷയാണ് സ്മൃതി ഇറാനിക്കു നല്‍കിയിരുന്നത്. അടുത്തിടെ, രാജ്യത്തെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ മാനവവിഭവശേഷി വകുപ്പ് സ്വീകരിച്ച നിലപാടുകളുടെ പശ്ചാത്തലത്തില്‍ സ്മൃതി ഇറാനിക്കെതിരേ വിദ്യാര്‍ഥി സംഘടനകളില്‍നിന്നടക്കം ഭീഷണികള്‍ ഉയര്‍ന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























