ആദ്യ ഫലസൂചനകള്‍: ബംഗാളില്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നേറ്റം

പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അനുകൂലമായി ആദ്യ ട്രെന്‍ഡ്.
ലീഡ് നില:
തൃണമൂല്‍ കോണ്‍ഗ്രസ് 103, സിപിഐഎം+കോണ്‍ഗ്രസ് 41, ഫോര്‍വേഡ് ബ്ലോക്ക് , ബിജെപി1
വിവിധ എക്‌സിറ്റ് പോളുകള്‍ മമതാ ബാനര്‍ജിയുടെ തുടര്‍ ഭരണമാണ് പ്രവചിച്ചിട്ടുള്ളത്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ധാരണയിലേര്‍പ്പെട്ട സിപിഐ(എം) മുന്‍ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍നിന്ന് തിരിച്ചുവരാനാകുമെന്ന് കണക്ക് കൂട്ടുന്നു.
294 മണ്ഡലത്തിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദേശീയ രാഷ്ട്രീയത്തില്‍ ഏറെ വഴിത്തിരിവായേക്കാവുന്ന തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് ജീവന്‍മരണ പോരാട്ടമാണ്.
2011-ലെ ബംഗാള്‍ നിയമസഭയിലെ സീറ്റുനില ഇപ്രകാരമായിരുന്നു: തൃണമൂല്‍ കോണ്‍ഗ്രസ് 184, കോണ്‍ഗ്രസ് 42, സിപിഐഎം 40, ഫോര്‍വേഡ് ബ്ലോക്ക് 11
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























