തമിഴകത്ത് അണ്ണാഡിഎംകെ-ഡിഎംകെ ഇഞ്ചോടിഞ്ച് പോരാട്ടം

തമിഴ്‌നാട്ടില്‍ ആദ്യഘട്ടത്തില്‍ ഡിഎംകെ അനുകൂല തരംഗം
ലീഡ് നില;
അണ്ണാ ഡിഎംകെ 69, ഡിഎംകെ 65, ഡിഎംഡികെ,
തമിഴ്‌നാട്ടില്‍ ഭരണമാറ്റം ഉണ്ടാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കിടെ ഏറെ ആകാംക്ഷയോടെയാണ് തെരഞ്ഞെടുപ്പ് വിധിയെ ഏവരും ഉറ്റുനോക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ തമിഴ്‌നാട്ടില്‍ ഇത്തവണ പോളിങ് ശതമാനം കുറവായിരുന്നു.
234 മണ്ഡലങ്ങളിലായി 3776 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഭിന്നലിംഗത്തില്‍പ്പെട്ട രണ്ടുപേര്‍ മത്സര രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ഡിഎംകെ-കോണ്‍ഗ്രസ് സഖ്യം 124-140 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ വ്യക്തമാക്കിയിരുന്നത്.
2011-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടിക്കും കിട്ടിയ സീറ്റുകള്‍ ചുവടെ കൊടുക്കുന്നു.
അണ്ണാ ഡിഎംകെ 150, ഡിഎംഡികെ 29, ഡിഎംകെ 23 ,സിപിഐഎം 10, സിപിഐ- മറ്റുളളവര്‍ 13
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























