കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെ തെരഞ്ഞെടുപ്പിന്റെ ഫലം അല്‍പ സമയത്തിനകം, പുതുച്ചേരിയിലെ ആദ്യ ട്രെന്‍ഡ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം

പുതുച്ചേരിയിലെ ആദ്യ ട്രെന്‍ഡ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം. എഐഎഡിഎംകെ - 4, എഐഎന്‍ആര്‍കോണ്‍ഗ്രസ് - 1, ഡിഎംകെ+കോണ്‍ഗ്രസ്- 5
കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ 30 അസംബ്ലി മണ്ഡലങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അല്‍പ സമയത്തിനകം ലഭ്യമാകും. ഭരണത്തുടര്‍ച്ച പ്രതീക്ഷയില്‍ എന്‍ രംഗസ്വാമിയുടെ എഐഎന്‍ആര്‍ കോണ്‍ഗ്രസ് നില്‍ക്കുമ്പോള്‍ ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയാണ് ഡിഎംകെ-യുമായി സഖ്യത്തോടെ എത്തുന്ന കോണ്‍ഗ്രസ്.
930 പോളിംഗ് സ്‌റ്റേഷനുകളിലായി 9.41 ലക്ഷം വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 81.94 ശതമാനമായിരുന്നു പോളിംഗ്.
ഇന്ദിര നഗറില്‍ നിന്ന് ജനവിധി തേടുന്ന എന്‍ രംഗസ്വാമിക്കും കാമരാജ് നഗറില്‍ നിന്ന് ജനവിധി തേടുന്ന പ്രതിപക്ഷ നേതാവായ കോണ്‍ഗ്രസിന്റെ വി വൈത്തിലിങ്കത്തിനും തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.
30 സീറ്റുള്ള അസംബഌയിലെ നിലവിലെ ഘടന ഇങ്ങനെയാണ് :
എഐഎഡിഎംകെ-5, എഐഎന്‍ആര്‍കോണ്‍ഗ്രസ്-15, ഡിഎംകെ-2, ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-7, സ്വതന്ത്രന്‍-1
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























