വിദ്യാര്‍ത്ഥികളെ ജാതിതിരിച്ചിരുത്തിയ പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

വിദ്യാര്‍ത്ഥികളെ ജാതി തിരിച്ച് ക്‌ളാസ് മുറിയില്‍ ഇരുത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍.
ഉത്തര്‍പ്രദേശിലെ ഹതരാസ് ജില്ലയിലെ ഒരു സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിലെ പ്രിന്‍സിപ്പല്‍ രാധേ ശ്യാം വര്‍ഷിണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ മുതല്‍ ക്ലാസുകളില്‍ ജാതിവിവേചനം തുടരുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതുകൂടാതെ അദ്ധ്യാപനത്തിലും സ്‌കൂള്‍ പ്രവേശനത്തിലും ജാതി വിവേചനം ഉണ്ടായിരുന്നു. ഉന്നതജാതിയിലുള്ള വിദ്യാര്‍ത്ഥികളെ ജനറല്‍ അദ്ധ്യാപകരും പിന്നാക്ക ജാതിക്കാരെ ഒ.ബി.സി അദ്ധ്യാപകരും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളെ ദളിത് അദ്ധ്യാപകരുമാണ് പഠിപ്പിച്ചിരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























