ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത പോളിംഗ്

ഛത്തീസ്‌ഗഡില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കനത്ത പോളിംഗാണ് വോട്ടെടുപ്പ് തുടങ്ങി ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ ഉണ്ടായത്. ഇതുവരെ 20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. രാവിലെ എട്ടുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. വോട്ടെടുപ്പ് തുടങ്ങുന്നതിനു മുന്‍പു തന്നെ സ്‌ത്രീകളടക്കമുള്ളവര്‍ പോളിംഗ് സ്റ്റേഷനിലെത്തി. അക്രമസംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.
സംസ്ഥാനത്തിന്റെ വടക്കും മധ്യഭാഗത്തുമുള്ള 72 മണ്‌ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. തെരെഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കണമെന്ന് മാവോയിസ്റ്റ് ആഹ്വാനത്തിനിടയിലും ആദ്യഘട്ട വോട്ടെടുപ്പില്‍ 75.53 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
കോണ്‍ഗ്രസും-ബി.ജെ.പിയുമാണ് പ്രധാനമായി നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്നത്. അഴിമതിയും ക്രമസമാധാന പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചാരണത്തിനിറങ്ങിയത്. സര്‍ക്കാര്‍ നേട്ടങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി എതിര്‍ പ്രചാരണം നടത്തിയത്
https://www.facebook.com/Malayalivartha