മുംബൈയിലെ അനധികൃത ഡാന്‍സ് ബാറുകളില്‍ റെയിഡ്

മുംബൈയില്‍ അനധികൃതമായി നടത്തിവന്ന 4 ഡാന്‍സ് ബാറുകളില്‍ പോലീസ് റെയിഡ് നടത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ 80 പേര്‍ പിടിയിലാകുകയും 60 പേരോളം ഓടി രക്ഷപ്പെടുകയും ചെയ്തു. പോലീസ് വിഭാഗത്തിലെ സോഷ്യല്‍ സര്‍വീസ് ബ്രാഞ്ച്(എസ്.എസ്.ബി)യാണ് സൗത്ത് മുംബൈയിലും അന്ധേരിയിലും സബര്‍ബിലും ഘട്‌കോപറിലും റെയിഡ് നടത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ ഇന്ന് പുലര്‍ച്ചെ വരെ റെയിഡ് ഉണ്ടായിരുന്നു.
പിടിക്കപ്പെട്ട എണ്‍പതുപേരില്‍ ബാറിലെ സ്റ്റാഫും കസ്റ്റമേഴ്‌സും ഉള്‍പ്പെടുന്നു. മഹാരാഷ്ട്രയിലെ ഡാന്‍സ് ബാര്‍ നിരോധിത നിയമം അനുസരിച്ചാണ് എല്ലാരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. നിയമം അനുസരിച്ച് ഡാന്‍സ് ബാറുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ദൂരെയാണ് സ്ഥിതി ചെയ്യേണ്ടത്. കൂടാതെ വൈകുന്നേരം 6 മുതല്‍ രാത്രി 11.30 വരെയാണ് പ്രവര്‍ത്തന സമയം പാലിക്കേണ്ടതും. അറസ്റ്റിലായവര്‍ക്ക് അഞ്ചു വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും ചുമത്താം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























