കോണ്ഗ്രസ് എം.പി നിലേഷ് റാണ കീഴടങ്ങി

മുന്‍ കോണ്‍ഗ്രസ് എം.പി നിലേഷ് റാണ മഹാരാഷ്ട്ര പോലീസിനു കീഴടങ്ങി. രത്‌നഗിരി ജില്ലയിലെ ചിപ്ലനിലാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന നാരായണ റാണയുടെ മകനുമായ നിലേഷ് കീഴടങ്ങിയത്. ചിപ്ലന്‍ താലൂക്കിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സന്ദീപ് സാവന്തിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതിയാണ് നിലേഷ്. സാവന്തിനെ നിലേഷ് തന്റെ അനുയായികളുടെ സഹായത്തോടെ കാറില്‍ കയറ്റി തട്ടിക്കൊണ്ട് പോവുകയും,സിന്ധുദര്‍ഗ്ഗ് ഭവനില്‍ പൂട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുീ ചെയ്‌തെന്നുമായിരുന്നു കേസ്.റാണ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് എതിരെ ആയിരുന്നു കേസ്.
മുംബൈ കോടതി നിലേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. എത്രയും പെട്ടെന്ന് കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് നിലേഷ് കീഴടങ്ങിയത്. കീഴടങ്ങിയ നിലേഷിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി, ഇന്നോ നാളെയോ കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























