ഇന്ത്യന്‍ മുജാഹിദ് നേതാവ് അറസ്റ്റില്‍

ഇന്ത്യന്‍ മുജാഹിദ് നേതാവിനെ അബ്ദുള്‍ വാഹിദ് സിദ്ദിബാപ്പയെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കര്‍ണാടക ഭട്കല്‍ സ്വദേശിയായ ഇയാളെ ദുബായില്‍ നിന്നും വരുന്ന വഴിയാണ് എന്‍..ഐ.എ അറസ്റ്റ് ച്യ്തത്. ഇന്ത്യയില്‍ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയെന്ന ദൗത്യത്തില്‍ ആയിരുന്ന ഇയാളെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര അഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഇന്റര്‍പോള്‍ വാഹിദിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. അബ്ദുള്‍ വാഹിദിന്റെ അറസ്റ്റിനെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























