ഹൈദരാബാദില്‍ ശക്തമായ ചുഴലിക്കാറ്റ്; ഒരു മരണം, നിരവധിപേര്‍ക്ക് പരിക്ക്

ഹൈദരാബാദ് നഗരത്തില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഒരാള്‍ മരിക്കുകയും ഒട്ടെറെപ്പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തിലാണ് നഗരത്തില്‍ ചുഴലിക്കാറ്റു വീശുന്നത്. ശക്തമായ ഇടിമിന്നലും ഇവിടെ വ്യാപകമാണ്. വാട്ടര്‍ ടാങ്കര്‍ ശരീരത്തില്‍ വന്ന് പതിച്ചാണ് ഒരാള്‍ മരണപ്പെട്ടത്. ഇയാള്‍ ഹൈദരാബാദ് ഭവാനി നഗര്‍ സ്വദേശിയാണ്.
ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ പെയിന്റ് ചെയ്തുകൊണ്ടിരുന്ന രണ്ടു തൊഴിലാളികള്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കേറ്റു. ബഞ്ചാര ഹില്‍സില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ ഒരു കാര്‍ ഷോറൂമിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന 5 കാറുകള്‍ക്ക് പുറത്തുകൂടി ഒരു ഭീമന്‍ ഹോര്‍ടിംഗ്‌സ് തകര്‍ന്ന് വീണു. ഒട്ടേറെ മരങ്ങള്‍ വേരോടെ തകര്‍ന്ന് വീഴുകയും ഇവിടെ ട്രാഫിക് തടസ്സപ്പെട്ടിരിക്കുകയും ചെയ്തിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























