മതസൗഹാര്‍ദത്തിന് ഉദാഹരണമായി മുംബൈയില്‍ ഒരു മരണാനന്തര ചടങ്ങ്

മുംബൈയിലെ മലാദ് ഈസ്റ്റ് കോളനിയില്‍ 60 വയസ്സുള്ള വിധവ മരിച്ചപ്പോള്‍ ഹൈന്ദവ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ചെയ്ത് തീര്‍ത്തത് സമീപവാസികളായ മുസ്ലീം സഹോദരങ്ങള്‍. ഭര്‍ത്താവിന്റെ മരണശേഷവും വര്‍ഷങ്ങളായി ഒറ്റയ്ക്ക് ഈ കോളനിയില്‍ താമസിക്കുകയാണ് ഷാക്കുഭായി എന്ന വനിത. മുസ്ലീമുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരിടമാണിത്.
അസുഖ ബാധിതയായി കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാക്കുഭായി അന്ന് തന്നെ മരിക്കുകയായിരുന്നു. ബന്ധുക്കള്‍ ആരും തന്നെ ഇല്ലായിരുന്നതിനാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ ആരും ഇല്ലായിരുന്നു. അതിനാല്‍ തന്നെ സമീപവാസികളായ മുസ്ലീം സഹോദരങ്ങള്‍ ഹൈന്ദവ ആചാരപ്രകാരം ഓഷിവാര ശ്മശാനത്തില്‍ ഷാക്കുഭായിയെ സംസ്‌കരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























