വിജയ് മല്ല്യക്ക് ജാമ്യം നിന്നതിന്റെ പേരില്‍ അക്കൗണ്ട് മരവിപിച്ചു ഒന്നും മനസിലാവാതെ കര്‍ഷകന്‍

ഉത്തര്‍പ്രദേശിലെ കുജാരിയ നവിറാം വില്ലേജിലാണ് വിചിത്രമായ സംഭവം നടന്നത്. ബാങ്കില്‍ പണമടയ്ക്കാന്‍ ചെന്നതായിരുന്നു മന്‍മോഹന്‍ സിംഗ്. എന്നാല്‍ ബാങ്ക് മാനേജരുടെ വാക്ക് കേട്ട മന്‍മോഹന്‍ സിംഗ് ഞെട്ടി. സിംഗിന്റെ അക്കൗണ്ട് മദ്യ രാജാവ് വിജയ് മല്ല്യക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ഇപ്പോള്‍ മരവിപ്പിച്ചിരിക്കുകയാണെന്നും, പണം നിക്ഷേപിക്കാം പക്ഷെ പിന്‍വലിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു.
'ബാങ്കില്‍ പണം ന്‌ക്ഷേപിക്കുന്നതിനാണു ഞാന്‍ ബാങ്കില്‍ ചെന്നത്, അപ്പോഴാണ് ബാങ്ക് മാനേജര്‍ കിംഗ് ഫിഷര്‍ കമ്പനിയുടെ പേരില് ജാമ്യം ഉണ്ടെന്നു പറഞ്ഞത്. എനിക്ക് ഈ കമ്പനിയെ കുറിച്ച് ഒന്നും അറിയില്ല.' സിംഗിന്റെ വാക്കുകള്‍.
മന്‍മോഹന്‍ സിംഗിന്റെ പേരില്‍ മുംബൈ നരിമാന്‍ പോയിന്റ് ബ്രാഞ്ചില്‍ നിന്നും ലഭിച്ച മെയിലില്‍ മന്‍മോഹന്‍ സിംഗ് കിംഗ് ഫിഷര്‍ കമ്പനിയുടെ ജാമ്യക്കാരനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് നടപടി. മെയിലില്‍ മന്‍മോഹന്‍ സിംഗിന്റെ പേരും, അക്കൗണ്ട് നമ്പറും ഉണ്ടായിരുന്നതിനാലാണ് അക്കൗണ്ട് മരവിപ്പിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് കാണിച്ച് മന്‍മോഹന്റെ രേഖകളോട് കൂടി മെയില്‍ തിരിച്ച് അയച്ചിട്ടുണ്ടെന്ന് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























