നിര്‍ഭയയെ ബലാത്സംഗം ചെയ്ത് കൊന്നപോലെ കൊല്ലുമെന്ന് എഐസിസി വക്താവ് പ്രിയങ്കാ ചതുര്‍വേദിക്ക് ഭീഷണി

ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി വക്താവിന്റെ പരാമര്‍ശത്തെക്കുറിച്ച് ട്വിറ്ററില്‍ സംസാരിച്ചതിന് തനിക്കെതിരെ ബലാത്സംഗ ഭീഷണിയുമായി എത്തിയവര്‍ക്ക് മറുപടി പറയുകയാണ് എഐസിസി വക്താവ് പ്രിയങ്കാ ചതുര്‍വേദി. സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങള്‍ക്കെതിരെ തുറന്നടിച്ചുകൊണ്ടാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.
വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ള സ്ത്രീയെ ഇത്തരത്തില്‍ അപമാനിക്കുന്നതിലൂടെ നിശബ്ദമാക്കാമെന്നാണ് കരുതുന്നതെങ്കില്‍ അത് തെറ്റാണെന്നും ഇനിയും രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുമെന്നും പ്രിയങ്ക പറഞ്ഞു. പ്രിയങ്കയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം മുബൈ പോലീസ് പ്രതിയെ പിടികൂടിയിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെക്കുറിച്ചും പ്രിയങ്ക തന്റെ നിലപാടു വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അക്രമം അഴിച്ചുവിടുന്നവരെ ശിക്ഷിക്കാന്‍ മതിയായ വകുപ്പുകള്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ ഇല്ല. സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയസംവിധാനമുണ്ടായാല്‍ ഇത്തരം പ്രവണതകള്‍ ഒഴിവാക്കാമെന്നാണ് പ്രിയങ്കയുടെ അഭിപ്രായം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























