ശ്രീനഗറില്‍ തീവ്രവാദി ആക്രമണം രണ്ടു പോലീസുകാര്‍ മരിച്ചു

ശ്രീനഗറില്‍ രാവിലെ രണ്ടിടങ്ങളിലായി ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സദിബാല്‍ പ്രദേശത്തുണ്ടായ ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബിള്‍ നസീര്‍ അഹമ്മദ് എന്നിവരാണ് കൊല്ലപെട്ടത്. രണ്ടു പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇവര്‍ സദിബല്‍ സ്‌റ്റേഷനിലെ പോലിസുകാരാണ്
ടെന്ഗ്‌പോറ പ്രദേശത്ത് ഉണ്ടായ മറ്റൊരാക്രമണത്തിലാണ് ഒരു പോലീസുകാരന്‍ മരിച്ചത്. തീവ്രവാദികളെ പിടികൂടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. കൃത്യം നടത്തിയതിനു ശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടിരുന്നു. പോലീസും,സേനയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനിടയില്‍ നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണ് ഇന്ന് നടന്നത്. 2013 ജൂണ്‍ 22 നു നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ടു പോലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























