ഇന്ത്യയോട് പകരം ചോദിക്കുമെന്ന് ഐ.എസ്

ബാബറി മസ്ജിദ് തകര്‍ത്തതിനും ഗുജറാത്ത് കലാപത്തിനും പകരംവീട്ടാന്‍ ഇന്ത്യയിലേക്കു വരുമെന്ന് ഐ.എസ്. ഭീകരവാദികള്‍. ഇന്ത്യാക്കാരനായ ഐ.എസ് ഭീകരന്‍ ഉള്‍പ്പെട്ട വീഡിയോയില്‍ ആണ് ഭീഷണി. 2014ല്‍ മഹാരാഷ്ട്രയിലെ താനയില്‍ നിന്നും സിറിയയിലേക്ക് പോയി എഞ്ചിനീയറിങ് വിദ്യര്‍ത്ഥി ഫഹദ് തല്‍വീര്‍ ഷേക്ക് ആണ് വീഡിയോയില്‍ സംസാരിക്കുന്നത്. അബു അമര്‍ അല്‍ ഹിന്ദി എന്ന പേരിലാണ് ഇയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ പേരെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാനാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത് എന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























