കുഞ്ഞ് ജനിക്കാത്തതിനാല്‍ ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

ഒരു കുഞ്ഞിന് ജന്മം നല്കാന്‍ കഴിയാത്തതിന്റെ പേരില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചതില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം നടന്നത്. 35 കാരനായ വിജയ് ഗവാലെയാണ് ഭാര്യ ശോഭയെ കൊലപ്പെടുത്താന്‍ നോക്കിയത്. ശരീരത്തിലെ 77 % ഭാഗവും പൊള്ളലേറ്റ ശോഭ ഇപ്പോള്‍ താനയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. മുഖത്തും കഴുത്തിലും കൈകാലുകളിലും വയറിലും പുറകുവശത്തും ഗുരുതരമായി പൊള്ളലേറ്റ ശോഭയെ രക്ഷപ്പെടുത്താനുള്ള സാധ്യതകള്‍ വളരെ വിരളമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷം ആയിട്ടും ഒരു കുട്ടി ജനിക്കാത്തതിനാല്‍ ശോഭയോട് വളരെ ക്രൂരമായാണ് വിജയ് പെരുമാറിയിരുന്നത്. എന്നും രാത്രിയാകുമ്പോള്‍ മദ്യപിച്ച് വന്ന് തന്നെ മര്‍ദിക്കാറുണ്ട് എന്ന് പരാതിയില്‍ പറയുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് ഭാര്യയെ ഇയാള്‍ കൊല്ലാന്‍ ശ്രമിച്ചത്. സംഭവം നടന്ന ദിവസം വിജയ് ഗവാലെ മദ്യപിച്ച് വന്ന് മണ്ണെണ്ണ ശോഭയുടെ മേല്‍ ഒഴിക്കുകയും കത്തിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ അവരുടെ സ്വര്‍ണാഭരണങ്ങളും 5000 രൂപയും തീയിലിട്ടു. വകുപ്പ് 307 പ്രകാരം ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























