സ്മൃതിക്ക് ഇസഡ് കാറ്റഗറി സുരക്ഷ; താന്‍ ബലാത്സംഗ ഭീഷണിയില്‍: കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി

പൊരിഞ്ഞ വാക്‌പോരില്‍ പെണ്‍സിംഹങ്ങള്‍ ട്വിറ്ററില്‍. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയും തമ്മില്‍ ട്വിറ്ററില്‍ വാക്‌പോര്. തന്നെ നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്തു കൊല്ലുമെന്ന് ബി.ജെ.പി അനുഭാവി ട്വിറ്ററില്‍ ഭീഷണിപ്പെടുത്തിയത് പ്രിയങ്ക വെളിപ്പെടുത്തിയിരുന്നു.
സ്മൃതി ഇറാനിക്ക് ഇഡസ് കാറ്റഗറി സുരക്ഷ ലഭിക്കുമ്പോള്‍ താന്‍ ബലാത്സംഗ ഭീഷണിയിലാണ് ജീവിക്കുന്നതെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. പ്രിയങ്കയ്ക്ക് മറുപടിയായി തന്റെ സുരക്ഷാ കാര്യത്തില്‍ പ്രിയങ്കയ്ക്ക് എന്താണ് ഇത്ര ആശങ്കയെന്ന് സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. സ്മൃതിയുടെ ട്വീറ്റിന് മറുപടിയായി തനിക്ക് ആശങ്കകളൊന്നുമില്ലെന്നും ഏതെങ്കിലും ക്യാംപസില്‍ പ്രശ്‌നം സൃഷ്ടിക്കാന്‍ ശ്രമിക്കു എന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.
ഇതിനെതിരെ അസമിലെ കോണ്‍ഗ്രസിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രിയങ്കയെ സ്മൃതി ഇറാനി പരിഹസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്മൃതി ഇറാനിയുടെ പരാജയം ചൂണ്ടിക്കാട്ടി വീണ്ടും പ്രിയങ്ക വീണ്ടും മറുപടി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























