തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ഇനി പകുതി തുക തിരികെ കിട്ടും

തത്കാല്‍ ടിക്കറ്റ് റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ജൂലൈ ഒന്നുമുതല്‍ 50 ശതമാനം തുക തിരികെ നല്‍കുമെന്ന് റയില്‍വേ. നിലവിലെ മാനദണ്ഡങ്ങളിലും നിയമങ്ങളിലും ജൂലൈ ഒന്നുമുതല്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായാണിത്. എസി കോച്ചുകളിലേക്കുള്ള തത്കാല്‍ ബുക്കിങ് രാവിലെ 10 മുതല്‍ 11 വരെയും സ്‌ളീപ്പര്‍ കോച്ചുകളിലേക്ക് 11 മുതല്‍ 12 വരെയുമാക്കുമെന്നതാണ് മറ്റൊരു മാറ്റം.
സുവിധ ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ വെയിറ്റിങ് ലിസ്റ്റ് റദ്ദാക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. രാജധാനി, ജനശതാബ്ദി ട്രെയിനുകളില്‍ ജൂലൈ ഒന്നുമുതല്‍ മൊബൈല്‍ ടിക്കറ്റുകള്‍ മാത്രമാക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























