മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു

മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. ബിഹാറിലെ കത്തിഹാറില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം. 14 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുനില്‍ റിഷി(42)യെയാണ് ഭാര്യ ഗുരോ ദേവി കോടാലി ഉപയോഗിച്ച് വെട്ടിക്കൊന്നത്.ഗുരോ ദേവി ഉറങ്ങിയ സമയം നോക്കിയായിരുന്നു സുനില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മകളുടെ വായ് പൊത്തിയ ശേഷം വീടിന്റെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു. മകളുടെ കരച്ചില്‍ കേട്ട് ഉണര്‍ന്ന ഗുരോ ദേവി നോക്കുമ്പോള്‍ കാണുന്നത് മകളെ പീഡിപ്പിക്കാന്‍ തുടങ്ങുന്ന ഭര്‍ത്താവിനെയാണ്. തുടര്‍ന്ന് അടുക്കളയിലേക്ക് പോയ യുവതി കോടാലിയുമായാണ് മടങ്ങിയെത്തിയത്. ശേഷം ഭര്‍ത്താവിന്റെ തലയിലും കഴുത്തിലും വെട്ടി. ഗുരുതരമായി പരിക്കേറ്റ സുനില്‍ റിഷി സംഭവ സ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിന് ശേഷം ഗുരോ ദേവി പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. പിന്നീട് ഗുരോ ദേവി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കോടാലി പൊലീസ് കണ്ടെടുത്തു. സുനില്‍ റിഷിയുടെ മൃതദേഹം സര്‍ദാര്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























