വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുന്ന മകള്‍

യാതൊരു ദാക്ഷിണ്യവുമില്ലാതെ ഒരു മകള്‍ വൃദ്ധയായ അമ്മയെ തല്ലിച്ചതയ്ക്കുന്ന വീഡിയോ പുറത്ത്. അറുപതു വയസുള്ള മകളാണ് 85വയസുകാരിയായ അമ്മയെ ചീത്തവിളിക്കുകയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നത്. സംഭവത്തില്‍ പ്രതിഷേധം പ്രകടിപ്പിച്ച അയല്‍ക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വീടിന്റെ ബാല്‍ക്കണിയില്‍ വച്ച് വൃദ്ധയെ തല്ലുകയും ചീത്തവിളിക്കുകയുമാണ് ആ മകള്‍. ഇതില്‍ രോഷം പൂണ്ട അയല്‍ക്കാരി സംഭവത്തെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും അവരെയും മകള്‍ ചീത്തവിളിക്കുകയാണ്. അയല്‍ക്കാരി പ്രതികരിക്കാന്‍ തുടങ്ങിയപ്പോഴാണ് മകള്‍ ഉപദ്രവം നിര്‍ത്തിയത്.
തുടര്‍ന്ന് അയല്‍ക്കാരി തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മകള്‍ക്കെതിരെ പരാതിയെഴുതി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ അതു കുടുംബ പ്രശ്‌നമാണെന്നും നിയമത്തിനു മുന്നില്‍ വലിച്ചിഴയ്ക്കാന്‍ താല്‍പര്യമില്ലെന്നും അറിയിക്കുകയായിരുന്നു ആ അമ്മ. നിര്‍ത്താതെ കരയുന്ന അമ്മയുടെ ദൃശ്യം കണ്ണുകളില്‍ നിന്നും ഒരിക്കലും മായില്ല. എന്തായാലും സ്വന്തം അമ്മയെപ്പോലും ഒരിറ്റു ദയയില്ലാതെ മര്‍ദ്ദിക്കുന്ന മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























