മുംബൈ മാല്‍വാനിയില്‍ 7 വയസ്സുകാരിയുടെ ജഡം കണ്ടല്‍ക്കാടിനുള്ളില്‍; മാനഭംഗപ്പെടുത്തിയെന്ന് സംശയം

മുംബൈയിലെ മാല്‍വാനിയില്‍ ഏഴു വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടല്‍ക്കാടിനുള്ളില്‍ നിന്ന് കണ്ടെത്തി. ഇക്കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കുട്ടിയെ കാണാതായിരുന്നു. വീട്ടില്‍ നിന്നും 50 മീറ്റര്‍ മാറി അടുത്തുള്ള കണ്ടല്‍ക്കാടില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ നിന്നും രക്തം കാണുന്നതിനാല്‍ ബലാത്സംഗപ്പെടുത്തിയോ എന്ന സംശയത്തിലാണ് പോലീസ്.
ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ ഏതാനുംപേരെ പോലീസ് സംശയിക്കുന്നുണ്ട്. കുട്ടിയെ കാണാതായ സമയത്ത് തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കിയിരുന്നു. എന്നാല്‍ പോലീസിന്റെ അനാസ്ഥയാണ് തങ്ങളുടെ മകളുടെ മരണത്തിന് കാരണമായതെന്ന് അവര്‍ ആരോപിക്കുന്നു. എന്നാല്‍ പോലീസ് ഈ വാദം നിരാകരിക്കുന്നു. പരാതി കിട്ടിയ ഉടന്‍ തന്നെ പോലീസുകാരെ അയച്ചിരുന്നു എന്ന് അവര്‍ വാദിക്കുന്നു. അജ്ഞാതരായ പ്രതികള്‍ക്കെതിരെ 363,302 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് ഫയല്‍ ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























