സ്വര്‍ണ കവര്‍ച്ച; പോലീസുകാര്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍

വിമാനത്താവളത്തിലേക്ക് പോകുന്നവഴി കൊറിയര്‍ ജീവനക്കാരില്‍ നിന്ന് അഞ്ചു കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ആറുപേര്‍ അറസ്റ്റില്‍. ഇതില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരുമുള്‍പ്പെടുന്നു. പ്രതികളെ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നുമാണ് അറസ്റ്റു ചെയ്‌തതെന്ന് പോലീസ് അറിയിച്ചു. എ.സി.പി ഓഫീസിലെ കോണ്‍സ്റ്റബിള്‍ മയൂര്‍ കാംബ്ലി, സംസ്ഥാന റിസര്‍വ് പോലീസ് ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ മഹാദെയോ ദെന്‍ഗളെ എന്നിവരാണ് പിടിയിലായ പോലീസുകാര്‍.
https://www.facebook.com/Malayalivartha