അറുപതുവയസ്സുകാരി ട്രെയിനപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

മുംബൈയിലെ ഘട്‌കോപര്‍ സ്‌റ്റേഷനില്‍ ട്രെയിനപകടത്തില്‍ നിന്നും തലനാരിയിഴക്ക് രക്ഷപ്പെട്ടതിന്റെ ഞെട്ടലിലാണ് 60 വയസ്സുകാരിയായ പ്രമീള ബാബന്‍ എന്ന വനിത. പ്ലാറ്റ്‌ഫോമിന് അരികെ നിന്ന പ്രമീള കാല്‍തെറ്റി റെയില്‍വേ ട്രാക്കില്‍ വീഴുകയായിരുന്നു. അതേസമയം ഒരു ലോക്കല്‍ ട്രെയിന്‍ കടന്നു വരികയും ചെയ്തു. ദൂരെ വച്ച് തന്നെ ലോക്കോ പൈലറ്റ് സ്ത്രീയെ കാണുകയും ഉടന്‍ തന്നെ ബ്രേക്കിടുകയും ചെയ്തു.
ലോക്കല്‍ ട്രെയിന്‍ ആയതിനാല്‍ അധികം വേഗതയില്ലാതെയാണ് ട്രെയിന്‍ വന്നുകൊണ്ടിരുന്നത്. എങ്കിലും രണ്ടു ബോഗികളെങ്കിലും കാലിനെ മറികടന്ന് പോയി പാദത്തിനു മുറിവേറ്റു. ഉടന്‍ തന്നെ ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ വന്ന് അവരെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പോലീസിനോടുള്ള മൊഴിയില്‍ ആത്മഹത്യക്കല്ല കാല്‍തെറ്റി വീണതാണെന്നു പറയുന്നു. എന്നാല്‍ പ്രമീളയുടെ മകളുടെ മൊഴിയനുസരിച്ച് അവര്‍ക്ക് മാനസിക വൈകല്യങ്ങള്‍ ഉണ്ടെന്നാണ് പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























