ഗുരുതര കേസുകളില്‍ ഉള്‍പ്പെട്ടവരെ തെരെഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍

അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാ വുന്ന കേസുകളിലെ പ്രതികളെ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തിലാണ് കമ്മീഷന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ആറുമാസം മുമ്പേ ക്രിമിനല്‍ക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരെയും വിലക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
പബ്ലിക് ഇന്ററസ്റ്റ് ഫൗണ്ടേഷന്‍ എന്ന സംഘടന നല്‍കിയ കേസിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്കിയത്. ക്രിമിനില്‍ കുറ്റം ചാര്‍ത്തപ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. എന്നാല്‍ കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിലെ നിര്‍ദ്ദേശങ്ങളോ് കേന്ദ്രസര്‍ക്കാരിനോ നിയമ മന്ത്രാലയത്തിനോ യോജിപ്പില്ല.
നേരത്തെ ക്രിമിനല്‍ കേസ് പ്രതികളുടെ നിയമനിര്‍മാണ സഭകളിലെ അംഗത്വം റദ്ദാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരികയും അത് സുപ്രീം കോടതി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha