ഡല്‍ഹിയില്‍ 16കാരനെ നഗ്‌നനാക്കി മര്‍ദിച്ചു; നാലുപേര്‍ പിടിയില്‍

തെക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ 16 കാരനെ തുണിയഴിച്ച് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഇന്ദര്‍പുരി ഏരിയയില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മദ്യപിച്ചത്തെിയ ഒരു സംഘം ആളുകള്‍ കുട്ടിയെ നഗ്‌നനാക്കി കൈകാലുകള്‍ കെട്ടിയിട്ട് മര്‍ദിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ചയാണ് സംഭവം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
അന്വേഷണത്തെ തുടര്‍ന്ന് ഇന്ദര്‍പൂര്‍ ഏരിയയിലെ ചേരി പ്രദേശത്ത് നിന്ന് നാലുപേരെ അറസ്റ്റ് ചെയ്തതായി ഡി.സി.പി സുരേന്ദ്രര്‍ കുമാര്‍ അറിയിച്ചു. എന്നാല്‍ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിലുള്ളത് സത്യമാണോയെന്ന് തെളിയിക്കാനുള്ള പരിശോധന പൊലീസ് നടത്തിയിട്ടില്ല. ആണ്‍കുട്ടിയെ മര്‍ദിച്ച് നഗ്‌നനാക്കി ചേരിയിലൂടെ നടത്തിച്ചെന്നും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























