സെല്‍ഫി ഭ്രമം; കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ മുന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് ട്രെയിന്‍ തടഞ്ഞ് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച മുന്ന് കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അപകടം മനസിലാക്കിയ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. അമിത വേഗത്തിലെത്തിയ രാജധാനി എക്‌സ്പ്രസ് തടയാനായിരുന്നു ഇവര്‍ ശ്രമിച്ചത്.
ഇതിന് മുന്‍പ് പലപ്പോഴും ഇവര്‍ ട്രെയിന്‍ തടഞ്ഞ് സെല്‍ഫികള്‍ എടുത്തിരുന്നതായി പൊലീസിന് മൊഴി നല്‍കി. വേഗത കുറഞ്ഞ പസഞ്ചര്‍ ട്രെയിന്‍ തടഞ്ഞായിരുന്നു സെല്‍ഫികള്‍ എടുത്തിരുന്നത് എന്നാല്‍ സാഹസിക സെല്‍ഫിക്ക് വേണ്ടിയാണ് വേഗതയേറിയ രാജധാനി എക്‌സ്പ്രസ് കല്ലുകളും മരക്കഷ്ണങ്ങളും ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചതെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു.
മുവരുടെയും പക്കലുണ്ടായിരുന്ന സ്മാര്‍ട്ട് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഫോണില്‍ അപകടമാം വിധത്തിലുള്ള അനേകം സെല്‍ഫികള്ളതായി പൊലീസ് പറഞ്ഞു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ആവര്‍ത്തികെരുതെന്ന് താക്കിത് നല്‍കി മുവരെയും വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























