ബി.ജെ.പി ബി ഡി ജെ എസ് സഖ്യം തുടരും

തിരഞ്ഞെടുപ്പില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ബി. ഡി ജെ. എസിനെ ബി ജെ പി കൈവിടില്ലെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യത്തോടോപ്പം ആയിരുന്ന ബി ഡി ജെ എസ് ഒരു സീറ്റില്‍ പോലും വിജയിച്ചിരുന്നില്ല. മാത്രമല്ല വെള്ളാപ്പള്ളി തോല്‍പിക്കുമെന്നു പറഞ്ഞ എല്ലാ സ്ഥാനര്‍ത്ഥികളും വിജയിച്ചത് ബി ഡി ജെ എസിന്റെ മോശം പ്രതിശ്ചായ നല്കിയിരുന്നു. ഇത് കേന്ദ്രത്തില്‍ നിന്നും ബി ഡി ജെ എസിന് കാര്യമായ പരിഗണന കിട്ടാതെ വരുമെന്നുള്ള സാഹചര്യത്തിലാണ് അമിത് ഷാ ബി ഡി ജെ എസി നെ കൈ വിടില്ലെന്നു വ്യക്തമാക്കിയത്.
സംസ്ഥാനത്ത് ഈ സഖ്യത്തിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞു. അതിനാല്‍ തന്നെ ഇ സഖ്യം തുടരുമെന്നുമാണ് ഇന്നലെ മാധ്യമങ്ങളോട് അമിത് ഷാ പ്രതികരിച്ചത്. എന്നാല്‍ ഇത് വരെ എല് ഡി എഫിനു എതഇരെ കനത്ത വെല്ലുവിളികളും വാക്‌പോരുമായി നടന്ന വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം എല് ഡി എഫ് ജയിക്കനിടയയ്ത് ബി ഡി ജെ എസ് സംസ്ഥാനത്തെ കോണ്ഗ്രസ് വോട്ടുകള്‍ മറിച്ചു സഹായിച്ചത് കൊണ്ടാണെന്ന് പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ബി ഡി ജെ എസ് ബി ജെ പി യില്‍ നിന്ന് വിട്ടുപോയാല്‍ കേരളത്തില്‍ ബി ജെ പി യുടെ വളര്‍ച്ചയെ ബധികുമെന്നുറപ്പാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























