ഇന്റര്‍നെറ്റ് സൗജന്യമാക്കണം: ടെലികോം റെഗുലേറ്ററി അതോറിറ്റി ചെയര്‍മാന്‍

ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമാക്കണമെന്ന നിര്‍ദേശവുമായി ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ രംഗത്ത്. ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പറുകളുടെ മാതൃകയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സൗജന്യമായോ ഡിസ്‌കൗണ്ട് നിരക്കിലോ നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും ശര്‍മ്മ പറഞ്ഞു. ഇത് ഉള്‍പ്പടെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതില്‍ വരുത്തേണ്ട മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയ കരട് നിര്‍ദേശങ്ങള്‍ തയാറായി.
എന്നാല്‍ ഇതിന്റെ മറവില്‍ നെറ്റ് ന്യൂട്രാലിറ്റി അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. നെറ്റ് ന്യൂട്രാലിറ്റിയുടെ കാര്യത്തില്‍ ട്രായ് പുനരാലോചന നടത്തുന്നതായ സൂചനകളുമുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വ്യത്യസ്തനിരക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന ഉത്തരവ് ട്രായ് പുറപ്പെടുവിച്ചത്.
അതോടെയാണ് ഫ്രീ ബേസിക്‌സ് പദ്ധതി ഫെയിസ്ബുക്കും എയര്‍ടെല്‍ സീറോയും ഒക്കെ നിര്‍ത്തലാക്കിയത്. എന്നാല്‍ ഫെബ്രുവരിയിലെ ഉത്തരവില്‍ ഒരു തരത്തിലുള്ള വെളളംചേര്‍ക്കലിനുമില്ലെന്നും ട്രായ് ചെയര്‍മാന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























