വനിതാ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍

വനിതാ ജീവനക്കാരിയെ കര്‍ണാടകയിലെ മാണ്ഡ്യയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. പീഡനശ്രമം നടന്നത് വ്യാഴായ്ച പഞ്ചായത്ത് ഓഫീസില്‍വെച്ചായിരുന്നു. വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടില്‍ പോകാനിരുന്ന ജീവനക്കാരിയെ പ്രസിഡന്റായ ചന്ദ്രഹാസന്‍ തന്റെ ചേംബറിലേക്ക് വിളിക്കുകയായിരുന്നു. പിന്നീട് കടന്നു പിടിച്ച ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി ചെറുത്തു നിന്നു. പീഡനശ്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്ന് കെസ്തൂര്‍ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് മരണപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിക്ക് ഗ്രാമ പഞ്ചായത്തില്‍ ജോലി ലഭിച്ചത്. ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ ചന്ദ്രഹാസനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























