ഇന്ത്യാക്കാര്‍ കഠിനാധ്വാനത്തില്‍ ലോകത്ത് രണ്ടാമത്

തായ്‌ലന്റുകാര്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം കഠിനാധ്വാനികളുള്ളത് ഇന്ത്യയിലെന്ന് സര്‍വേ. ഇന്ത്യാക്കാര്‍ പൊതുവെ അവധിയില്‍ താല്‌പര്യം കാണിക്കാറില്ല. അവധിയെ പണമാക്കാന്‍ കഴിഞ്ഞാല്‍ അത്രയും സന്തോഷമെന്ന് ഇന്ത്യാക്കാര്‍ കരുതുന്നത്രേ. കഠിനാധ്വാനം കാരണം ഇന്ത്യാക്കാരുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുകയാണെന്നും സര്‍വേയില്‍ പറയുന്നു. ആഴ്‌ചയില്‍ 42 മണിക്കൂറാണത്രേ ഇന്ത്യാക്കാര്‍ ജോലി ചെയ്യുന്നത്. 85% ഇന്ത്യാക്കാരും സ്വന്തം ജോലിയില്‍ തൃപ്‌തരാണ്.
അവധി സ്വീകരിച്ചാല്‍ മുതലാളിമാര്‍ക്ക് അതൃപ്‌തിയുണ്ടാകുമെന്നും ഇന്ത്യാക്കാര്‍ ഭയപ്പെടാറുണ്ടെന്നും സര്‍വ്വേയില്‍ പറയുന്നു. 24 രാജ്യങ്ങളില്‍ നിന്ന് 8500 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. 25.6 അവധി ദിനങ്ങളുള്ളതില്‍ 19.8 ദിവസം മാത്രമാണ് ഇന്ത്യാക്കാര്‍ അവധിയെടുക്കാറുള്ളത്.
അവധി വില്‍ക്കാന്‍ താല്‌പര്യം കാണിക്കുന്നവരില്‍ 37ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 32% ഇന്ത്യാക്കാര്‍ക്ക് അവധിയാത്രകള്‍ ക്രമീകരിക്കാന്‍ കഴിയുന്നില്ല. കാരണം ജീവിത പങ്കാളിക്ക് അവധിയോട് താല്‌പര്യമില്ലാത്തതാണത്രേ കാരണം. 31% ഇന്ത്യാക്കാര്‍ക്ക് ജോലി തിരക്ക് കാരണം അവധിയെടുക്കാന്‍ കഴിയുന്നില്ലെന്നും സര്‍വേ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha