ഭാര്യയുടെ മൃതദേഹം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് പ്രവാസി യുവാവ് മുങ്ങി

ഭാര്യയുടെ മൃതദേഹം എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് പ്രവാസി യുവാവ് മുങ്ങിയതായി പരാതി. ഹൈദരാബാദ് സ്വദേശിനിയായ രമ്യ കൃഷ്ണ പെന്തുരുത്തിയുടെ (30) മൃതദേഹമാണ് ഭര്‍ത്താവ് എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ച് മുങ്ങിയത്. ഇയാള്‍ ഓസ്‌ട്രേലിയയ്ക്ക് തന്നെ തിരിച്ചു പോയാതായാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.
എയര്‍പോര്‍ട്ട് വരെ മൃതദേഹത്തെ അനുഗമിച്ച ഇയാള്‍ പിന്നീട് മുങ്ങുകയായിരുന്നു. മഹന്ത് നര്‍ല എന്ന യുവാവാണ് മുങ്ങിയത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ മഹന്ത് കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ തന്റെ ഭാര്യ തൂങ്ങി മരിക്കുകയായിരുന്നെന്ന് മഹന്ത് പറഞ്ഞു.
ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് രമ്യ മരണത്തിന് കീഴടങ്ങിയത്. ഓസ്‌ട്രേലിയയിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസമാണ് മൃതദേഹം ഹൈദരാബാദില്‍ എത്തിച്ചത്. നാല് വര്‍ഷം മുന്പാണ് രമ്യയും മഹന്തും വിവാഹിതരായത്. വിവാഹ സമയത്ത് അന്പത് ലക്ഷം രൂപ സ്ത്രീധനമായി നല്‍കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























