വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും

മുന്‍കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി. നാരായണസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാകും. നാരായണസ്വാമിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പ്രതിനിധികളായ ഷീലാ ദീക്ഷിത്, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തീരുമാനം.നാരായണസ്വാമിയും നമശിവായവും തമ്മില്‍ മത്സരം നടന്നതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന തീരുമാനം നീണ്ടുപോയത്. ഒടുവില്‍ നറുക്ക് സ്വാമിക്കു വീഴുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ നാരായണ സ്വാമി മത്സരിച്ചിരുന്നില്ല. ആറു മാസത്തിനുള്ളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തി സ്വാമിയെ വിജയിപ്പച്ചെടുക്കാനാണ് പാര്‍ട്ടി തീരുമാനം.30 അംഗ നിയമസഭയില്‍ 15 സീറ്റി നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാരായണസ്വാമി കേന്ദ്ര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























