രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാകാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി

ബി.ജെ.പി മാത്രമല്ല രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ കോണ്‍ഗ്രസ് മുക്തമാകാനാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്‍.ഡി.എ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് കര്‍ണാടകയിലെ ദേവന്‍ഗിരിയില്‍ സംഘടിപ്പിച്ച വികാസ് പര്‍വ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ തയ്യാറുള്ള സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് സംസ്ഥാനങ്ങള്‍ക്ക് തോന്നി തുടങ്ങിയതായി മോഡി പറഞ്ഞു. കേന്ദ്രവുമായി തോളോട് തോള്‍ ചേര്‍ന്നാണ് അവര്‍ മുന്നേറുന്നത്.രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇടത്തരക്കാരിലേക്ക് എത്തിച്ചേരുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ അക്ഷീണം പരിശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















