ബലാത്സംഗ കേസുകളില്‍ ഇരകളുടേയും സാക്ഷികളുടേയും മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്ന് കേരളം

ബലാത്സംഗ കേസുകളില്‍ ഇരകളുടേയും സാക്ഷികളുടേയും മൊഴി പോലീസ് രേഖപ്പെടുത്തുന്നതൊഴിവാക്കി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തണമെന്ന് കേരളം. ഇതിനായി ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരണമെന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതായും കേരളം സുപ്രീം കോടതിയില്‍ അറിയിച്ചു. ബലാത്സംഗ കേസുകളുടെ വിചാരണ വേഗത്തനാക്കുന്നതിനായി കേന്ദ്ര നിയമം ആവശ്യമാണെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി.
മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുന്ന മൊഴി മുദ്രവെച്ച കവറില്‍ സൂക്ഷിച്ച ശേഷം വിചാരണ വേളയില്‍ തെളിവായി പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും പിന്താങ്ങുന്നതായും നിര്‍ദ്ദേശം നടപ്പാക്കുന്നതിന് 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നും കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ബലാത്സംഗ കേസുകളില്‍ വിചാരണ വേഗത്തിലാക്കുന്നതിന് കേന്ദ്രം നിയമം കൊണ്ടുവരണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
പോലീസ് മൊഴി രേഖപ്പെടുത്തുന്നത് ഒഴിവാക്കി ക്രിമിനല്‍ നടപടി ചട്ടത്തിലെ വകുപ്പ് 164 പ്രകാരം മജിസ്‌ട്രേറ്റ് നേരിട്ട് മൊഴി രേഖപ്പെടുത്തുന്നതിനെക്കുറിച്ച് സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു.
https://www.facebook.com/Malayalivartha