ട്രെയിനില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കായി പാനിക് ബട്ടണ്‍
ട്രെയിന്‍ യാത്രക്കാരായ സ്ത്രീകളുടെ സുരക്ഷയക്കായി ലേഡീസ് ഒണ്‍ലി കംപാര്‍ട്ട്മെന്റുകളില്‍ പാനിക് ബട്ടണ്‍ എത്തി. സെന്‍ട്രല്‍ റെയില്‍വേയാണ് ഈ സംവിധാനം ഒരുക്കിയത്. ആക്രമണം ഉണ്ടായാല്‍, ചുവപ്പു നിറത്തിലുള്ള ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ അപായസൂചന നല്കുന്ന ശബ്ദ സന്ദേശം റെയില്‍വേ ജീവനക്കാരിലും പോലീസിലുമെത്തും.
പാസഞ്ചര്‍ ട്രെയിനുകളുടെ നാലു വനിതാ കോച്ചുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ റെഡ് ബട്ടണ്‍ ഘടിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഹെല്പ്ലൈന് നമ്പരുകളില്‍ വിളിച്ചോ എസ്എംഎസ് അയച്ചോ മാത്രമേ സ്ത്രീകള്‍ക്കു പോലീസുമായി ബന്ധപ്പെടാനാവൂ. എന്നാല്‍, അപായച്ചങ്ങലയുടെ സമീപത്തുള്ള ഈ ബട്ടണില്‍ അമര്‍ത്തിയാല്‍ സമീപ കോച്ചുകളിലെ യാത്രക്കാര്‍ക്കും ശബ്ദ സന്ദേശം കേള്‍ക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha