യുവതി പ്രസവിച്ചു; പോലീസ് വാനില്‍

ഡല്‍ഹിയിലെ പൊലീസ് കണ്‍ട്രോള്‍റൂമിന്റെ വാനില്‍ യുവതിക്ക് സുഖപ്രസവം. ഞായറാഴ്ച രാവിലെയാണ് സംഭവം. സുബ്‌സി മന്തി റെയില്‍വേ സ്‌റ്റേഷനില്‍ ഒരു ഗര്‍ഭിണി സഹായത്തിനുവേണ്ടി കരയുന്നതായി ഡല്‍ഹി പൊലീസ് സ്‌റ്റേഷനിലേക്ക് ഫോണ്‍ വിളി എത്തുകയായിരുന്നു.
കുതിച്ചത്തെിയ പി.സി.ആര്‍ വാനില്‍ ഹിന്ദു റാവു ആശുപത്രിയിലേക്ക് എത്തിക്കവെ ആരതിയെന്ന യുവതി വാനിനകത്ത് പ്രസവിക്കുകയായിരുന്നു. അച്ഛനും ഭര്‍ത്താവിന്റെ മാതാവിനും ഒപ്പം ദാദര്‍ എക്‌സ്പ്രസില്‍ ഗ്വാളിയോറില്‍നിന്ന് പാനിപ്പത്തിലേക്കുള്ള യാത്രയിലായിരുന്നു ഇവര്‍ എന്ന് പൊലീസ് പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















