രാജീവ് വധം; പേരറിവാളന്റെ മൊഴി തിരുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍; പേരറിവാളന്റെ ഇപ്പോഴത്തെ ഗതിക്കു കാരണം ആ തിരുത്തല്‍

രാജീവ് ഗാന്ധി വധക്കസിന് വഴിത്തിരിവിലേക്ക്. കേസിലെ പ്രതിയായ പേരറിവാളന്റെ മൊഴി താന്‍ തിരുത്തിയെന്നും, അതിന്റെ അടിസ്ഥാനത്തിലാണ് പേരറിവാളന് വധശിക്ഷ ലഭിച്ചതെന്നും മുന്‍ സി.ബി,ഐ ഉദ്യോഗസ്ഥനായ വി.ത്യാഗരാജന്റെ വെളിപ്പെടുത്തല്‍.
1991 ഓഗസ്റ്റിലായിരുന്നു സി.ബി.ഐ എസ്പിയായിരുന്ന വി ത്യാഗരാജന്‍ പേരറിവാളന്റെ മൊഴി രേഖപ്പെടുത്തിയത്. “9 വാള്‍ട്ടിന്റെ രണ്ട് ബാറ്ററി സെല്ലുകള്‍ മറ്റൊരു പ്രതിയായ ശിവരശന് നല്‍കി. ശിവരശന്‍ അത് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചതായി അറിയാം”. ഇതാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ റെക്കോര്‍ഡിലുള്ള പേരറിവാളന്റെ മൊഴി. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്‌ഫോടന സാമഗ്രഹികളുടെ ഉറവിടം കണ്ടെത്താന്‍ കഷ്ടപ്പെട്ടിരുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കോടതിയെ ബോധിപ്പിക്കാന്‍ ശക്തമായ തെളിവായിരുന്നു പേരറിവാളന്റെ ഈ മൊഴി.
എന്നാല്‍ കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ടിന് പിന്‍ബലമേകാന്‍ താന്‍ പേരറിവാളന്റെ മൊഴിയില്‍ ചെറിയ തിരുത്തല്‍ വരുത്തുകയായിരുന്നു. ബാറ്ററി സെല്ലുകള്‍ ശിവരശന് വാങ്ങി നല്‍കി എന്ന് മാത്രമാണ് പേരറിവാളന്‍ പറഞ്ഞത്. അത് ബോംബ് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്ന് പേരറിവാളന് അറിവുണ്ടായിരുന്നെന്ന് താന്‍ എഴുതി ചേര്‍ക്കുകയായിരുന്നുവെന്നും ത്യാഗരാജന്‍ പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പേരറിവാളന് വധശിക്ഷ ലഭിച്ചത്.
എന്നാല്‍ തന്റെ തിരുത്തല്‍കൊണ്ട് പേരറിവാളന് ഇത്തരമൊരു ഗതി ഉണ്ടാകുമെന്ന് കരുതിയില്ലെന്നും ത്യാഗരാജന്‍ കുററബോധത്തോടെ പറയുന്നു.
തന്റെ പത്തൊമ്പതാം വയസില്‍ അറസ്റ്റിലായ പേരറിവാളന്‍ 22 വര്‍ഷമായി വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. രാഷ്ട്രപതിക്കയച്ച ദയാഹര്‍ജി തള്ളപ്പെട്ട് വധശിക്ഷയെ അഭിമുഖീകരിക്കാന്‍ കാത്തിരിക്കുകയാണ് പേരറിവാളന്.
https://www.facebook.com/Malayalivartha