ഉത്തര്‍ പ്രദേശില്‍ പതിനഞ്ചു വയസുകാരിയെ കൊന്നു മരത്തില്‍ കെട്ടിത്തൂക്കി

പതിനഞ്ചു വയസുകാരിയായ പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചതിനു ശേഷം കൊന്നു മരത്തില്‍ കെട്ടിത്തൂക്കി. ഉത്തര്‍ പ്രദേശിലെ ബയ്‌റാചിയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പോലീസ് പെണ്‍കുട്ടിയെ മരത്തില്‍ കേട്ടിതൂകിയ നിലയില്‍ കണ്ടെത്തിയത്.
ഇതിനു മുന്പും കുട്ടിയെ മൂന്ന് പേര്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായുംവീട്ടുകാര്‍ അറിയിച്ചു. തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ കൂട്ട മാനഭംഗത്തിന് ഇരയാക്കിയത്തിനു ശേഷം തെളിവ് നശിപ്പിക്കാന്‍ വേണ്ടി കെട്ടിത്തൂക്കിയതാണെന്ന് കരുതുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഒരാളെ പോലീസ് തിരയുകയനെന്നും അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















