രണ്ടു സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുപ്പ് ചൂടില്‍; ആദ്യ മണിക്കൂറില്‍ തന്നെ കനത്ത പോളിംഗ്

മധ്യപ്രദേശ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂറില്‍ തന്നെ വന്‍ പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും മിസോറമില്‍ നാല്പത് സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മധ്യപ്രദേശില്‍ 51 ജില്ലകളില്‍ 53,896 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 4.65 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
മിസോറമിലെ 40 മണ്ഡലങ്ങളിലേക്ക് 11 മന്ത്രിമാരടക്കം 140 പേരാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസും മിസോ നാഷണല്‍ ഫ്രണ്ടും തമ്മിലാണ് പ്രധാനമത്സരം. സംസ്ഥാനത്തെ 6.9 ലക്ഷം വോട്ടര്‍മാര്‍ക്കായി 1126 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha