അമ്മ കാരണം പ്രണയം തകര്‍ന്നു അച്ഛനും മകളും കൂടി അമ്മയെ കൊന്നു കുഴിച്ചിട്ടു
ബാംഗ്ലൂരില്‍ അച്ഛനും മകളും കൂടി അമ്മയെ കൊന്നു പുരയിടത്തില്‍ കുഴിച്ചു മൂടി. മഞ്ജുള(45) എന്ന യുവതിയെയാണ് ഭര്‍ത്താവ് തിമ്മയയ്യും മകള്‍ റാണി(20)യും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഏപ്രില്‍ 2 നായിരുന്നു മഞ്ജുളയെ കാണാതായത്. അമ്മയെ കാണാതായതിന് ശേഷം പിതാവിനെയും സഹോദരിയെയും കാണാതായിരുന്നു.സംഭവത്തില്‍ ദുരൂഹത തോന്നിയ നാലാമത്തെ മകള്‍ പവിത്രയാണ് പോലീസില്‍ പരാതി നല്‍കിയത് പവിത്ര നല്കിയ പരാതിയെ തുടര്‍ന്ന് പിതാവിനെയും റാണിയെയും പോലീസ് കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയ കുറ്റം പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇവര്‍ തുറന്ന് പറഞ്ഞത്.
കാരണം തകര്‍ന്നിരുന്നു. മകളായ റാണി 17ാം വയസ്സില്‍ യുവാവുമായി ഇവരുടെ മകള്‍ റാണി(20)യ്ക്ക് മൂന്ന് വര്‍ഷം മുമ്പുണ്ടായിരുന്ന പ്രണയം മഞ്ജുള പ്രണയത്തിലാകുകയും ഒളിച്ചോടുകയും ചെയ്തു. അമ്മ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത റാണിയെ പിടികൂടുകയും റിമാന്റ് ഹോമില്‍ താമസിപ്പിക്കുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചെത്തിയ റാണിയ്ക്ക് അമ്മയോട് വെറുപ്പും പ്രതികാരവും അന്നു മുതലുണ്ട്.
റാണി പിന്നീട് വേറെ വിവാഹം കഴിക്കുകയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. അമ്മയ്ക്ക് മറ്റൊരു വ്യക്തിയുമായി അവിഹിത ബന്ധമുണ്ടെന്ന് പിതാവിനെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. രാത്രി പുറത്ത് ശബ്ദം കേള്‍ക്കുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും പുറത്തേക്ക് വിളിച്ചു കൊണ്ടുപോയി സഹോദരിയുടെ ഭര്‍ത്താവ് ആനന്ദിന്റെയും പിതാവിന്റെയും സഹായത്തോടെ കുത്തി കൊല്ലുകയായിരുന്നു. അമ്മയെ കൊന്ന് കുഴിച്ച് മൂടിയതിന് ശേഷം ഇവര്‍ മൂന്നു പേരും ഒളിവിലായിരുന്നു. റാണിയെയും പിതാവിനെയും പോലീസ് പിടികൂടി ആനന്ദ് ഇപ്പോഴും ഒളിവിലാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha