പുല്ഗാമിലെ സൈനിക ആയുധശാലയില്‍ പൊട്ടിത്തെറി; 17 മരണം
മഹാരാഷ്ട്രയിലെ പുല്‍ഗാമില്‍ സൈനിക ആയുധശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 17 പേര് കൊല്ലപ്പെട്ടു. 19 പേര്‍ക്ക് പരിക്കേറ്റു. രണ്ട് ഓഫിസര്‍മാരും 15 ജവാന്മാരുമാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇവര്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് വാര്‍ധ ജില്ലയിലുള്ള കേന്ദ്ര സൈനിക ആയുധശാലയില്‍ പൊട്ടിത്തെറിയുണ്ടായത്. തീ പെട്ടെന്ന് വ്യാപിക്കുകയും നിരവധി ചെറിയ സ്ഫോടനങ്ങള്‍ ഉണ്ടായതായായും പ്രദേശവാസികള്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha