വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍
വിമാന യാത്രയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ഗോവയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള യാത്രയ്ക്കിടെ പതിമൂന്നുകാരിയെ അപമാനിച്ച അശോക് മക്വാന എന്ന ബി.ജെ.പി നേതാവാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ബി.ജെ.പിയുടെ ഗാന്ധിനഗര്‍ യൂണിറ്റിന്റെ ഉപാധ്യക്ഷനാണ് മക്വാന.
തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന യാത്രക്കാരന് ശാരീരികമായി പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പോലീസിന് പരാതി നല്‍കുകയായിരുന്നു. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആരോപണവിധേയനായ യാത്രക്കാരന് ബി.ജെ.പി നേതാവ് മക്വാനയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha